ആഭ്യന്തര ക്രിക്കറ്റിൽ പുറത്തായതിന്റെ അരിശം ഡ്രസിംഗ് റൂമിലെ ചുമരിൽ ഇടിച്ചു തീർത്ത ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിന് എട്ടിന്റെ പണികിട്ടി. ഇടിയുടെ ആഘാതത്തിൽ വലതുകൈക്ക് പൊട്ടലേറ്റ മിച്ചലിന് അടുത്ത മാസം പാക്കിസ്ഥാനെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കാൻ സാധിക്കുമോ എന്ന് വ്യക്തമല്ല.
ഷെഫീൽഡ് ഷീൽഡിൽ വെസ്റ്റേണ്‍ ഓസ്ട്രേലിയയും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു മിച്ചൽ മാർഷിന്റെ ഭ്രാന്തമായ വികാരപ്രകടനം. വെസ്റ്റേണ്‍ ഓസ്ട്രേലിയൻ ടീമിന്റെ നായകൻ കൂടിയായ മിച്ചൽ മാർഷ് 53 റണ്‍സ് എടുത്ത് നിൽക്കേ ജാക്സണ് ബേഡിന്റെ പന്തിൽ റിട്ടേണ്‍ ക്യാച്ച് നൽകിയാണ് പുറത്തായത്. ആഷസ് പരന്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മിച്ചൽ മാർഷിന്റെ അഭാവം ഓസ്ട്രേലിയയ്ക്കും തിരിച്ചടിയായേക്കും.
മിച്ചൽ അരിശം തീർത്തത് ചുമരിൽ!
11:33 PM Oct 14, 2019 | Deepika.com