ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഐസിസി ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ റേറ്റിംഗ് പോയിന്റ് മെച്ചപ്പെടുത്തി. ഒന്നാം ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തായിരുന്ന കോഹ്ലി 2018 ജനുവരിക്കുശേഷം ആദ്യമായി 900 റേറ്റിംഗിനു താഴേക്കു പതിച്ചിരുന്നു. നിലവിൽ 936 റേറ്റിംഗ് പോയിന്റുമായാണ് കോഹ്ലി രണ്ടാം സ്ഥാനത്തുള്ളത്. 937 പോയിന്റുമായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഒന്നാമത്.
അജിങ്ക്യ രഹാനെ ഒന്പതാം സ്ഥാനത്തേക്ക് എത്തിയപ്പോൾ ചേതേശ്വർ പൂജാര നാലിൽ തുടർന്നു. രണ്ടാം ടെസ്റ്റിൽ നിറംമങ്ങിയ രോഹിത് ശർമ 22ലേക്ക് ഇറങ്ങിയപ്പോൾ ഓപ്പണർ മായങ്ക് അഗർവാൾ കരിയറിലെ മികച്ച റാങ്കിലെത്തി, 17.
ബൗളർമാരിൽ ആർ. അശ്വിൻ ഏഴാം സ്ഥാനത്തേക്ക് എത്തിയപ്പോൾ രവീന്ദ്ര ജഡേജ 14ലേക്ക് ഇറങ്ങി. മുഹമ്മദ് ഷാമി 16ൽ തുടർന്നപ്പോൾ ഇഷാന്ത് ശർമ 21ലായി.
റാങ്കിംഗ് പോയിന്റ് മെച്ചപ്പെടുത്തി കോഹ്ലി
11:33 PM Oct 14, 2019 | Deepika.com