+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭിമാനത്തോടെ ഇന്ത്യൻ സമൂഹം

വ​ത്തി​ക്കാ​ൻ സിറ്റി: മ​റി​യം ത്രേ​സ്യ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​ക്കൊ​​പ്പം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ
അഭിമാനത്തോടെ ഇന്ത്യൻ സമൂഹം
വ​ത്തി​ക്കാ​ൻ സിറ്റി: മ​റി​യം ത്രേ​സ്യ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​ക്കൊ​​പ്പം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ മു​​ഴു​​വ​​ൻ മെത്രാന്മാ​​രും, ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​നും തൃ​​ശൂ​​ർ എം​​പി ടി.​എ​​ൻ. പ്ര​​താ​​പ​​നും സു​​പ്രീംകോ​​ട​​തി റി​​ട്ട. ജ​​ഡ്ജി ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫും ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തി​​യ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു മ​​ല​​യാ​​ളി​​ക​​ളും വി​​ശു​​ദ്ധി​​യു​​ടെ ഈ ​​പു​​ണ്യ​​ന​​ഗ​​ര​​ത്തി​​ൽ കൊ​​ച്ചു​​കേ​​ര​​ളം​​ത​​ന്നെ ഒ​​രു​​ക്കി​​യി​​രു​​ന്നു.

തി​​രു​​ക്കുടും​​ബ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ മ​​ദ​​ർ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ ഉ​​ദ​​യ, സി​​എ​​ച്ച്എ​​ഫ് കൗ​​ണ്‍​സി​​ലേ​​ഴ്സ്, പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യേ​​ഴ്സ്, പ്ര​​തി​​നി​​ധി​​ക​​ളാ​​യി എ​​ത്തി​​യ തി​​രു​​ക്കു​​ടും​​ബ സ​​ന്യാ​​സി​​നി​​ക​​ൾ, വ്യ​​ത്യ​​സ്ത സ​​ന്യാ​​സ​​-സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ ജ​​ന​​റാ​​ൾ​​മാ​​ർ, പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യേ​​ഴ്സ്, പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​രും ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​സെ​​ന്‍റ് അ​​ന​​സ്താ​​സ്യ ബ​​സി​​ലി​​ക്ക​​യി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യും വി​​ശു​​ദ്ധ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പു വ​​ന്ദ​​ന​​വും നടക്കും.