സൂപ്പർമാൻ സാഹ
12:09 AM Oct 14, 2019 | Deepika.com
പൂന: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഉജ്വല ഡൈവിംഗ് ക്യാച്ചുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃഥിമാൻ സാഹ സൂപ്പർമാൻ ആയി. ഫോളോഓണ്‍ ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ത്യൂനിസ് ഡി ബ്രൂയിനെയാണ് (എട്ട് റണ്‍സ്) ഉമേഷ് യാദവിന്റെ പന്തിൽ സാഹ ഇടതുഭാഗത്തേക്ക് മുഴുനീള ഡൈവിംഗിലൂടെ ക്യാച്ചെടുത്തത്. സാഹയുടെ സൂപ്പർമാൻ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. നാലാം ദിനത്തിന്റെ ആദ്യ സെഷനിലായിരുന്നു മുപ്പത്തിനാലുകാരനായ ബംഗാൾ താരത്തിന്റെ സൂപ്പർമാൻ പ്രകടനം.