ഗോവ: ഗോവയ്ക്കെതിരേ നടന്ന വിജയ് മർച്ചന്റ്സ് ട്രോഫി ആദ്യ റൗണ്ട് ത്രിദിന മത്സരത്തിൽ കേരളത്തിന് ഇന്നിംഗ്സിനും 174 റണ്‍സിനും ജയം. ടോസ് നേടിയ കേരളം ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ഗോവയെ കേരളം 43 റണ്‍സിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിൽ 366 റണ്‍സ് അടിച്ചെടുത്ത കേരളം രണ്ടാം ഇന്നിംഗ്സിലും ഗോവയെ എറിഞ്ഞൊതുക്കി. മൂന്നാം ദിനം കളിയവസാനിക്കുന്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സെടുക്കാനേ ഗോവയ്ക്കായുള്ളൂ.
കേരളത്തിനായി വിനയ് വി. വർഗീസ് ആറു വിക്കറ്റും നിരഞ്ജൻ വി. ദേവ് നാല് വിക്കറ്റും വിജയ് എസ്. വിശ്വനാഥ് മൂന്ന് വിക്കറ്റും ജിഷ്ണു രണ്ട് വിക്കറ്റും മാനവ് രഞ്ജിത്ത്, അർജുൻ വേണുഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തേ അപ്പു പ്രകാശ് 136, ക്യാപ്റ്റൻ അഭിഷേക് ജെ. നായർ 121, എ.പി. കൃഷ്ണ നാരായൻ 92 എന്നിവരുടെ മികവിലാണ് കേരളം കൂറ്റൻ സ്കോർ നേടിയത്.
കേരളത്തിന് ഇന്നിംഗ്സ് ജയം
12:09 AM Oct 14, 2019 | Deepika.com