നെയ്മറിനു പരിക്ക്
12:09 AM Oct 14, 2019 | Deepika.com
സിംഗപ്പുർ: നൈജീരിയയ്ക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ബ്രസീലിനു സമനില. രണ്ട് ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചു. മത്സരത്തിന്റെ 12-ാം മിനിറ്റിൽതന്നെ പരിക്കേറ്റ് സൂപ്പർ താരം നെയ്മർ പുറത്തായത് ബ്രസീലിനു കനത്ത പ്രഹരമായി. ബ്രസീലിനായി നെയ്മറിന്റ 101-ാം മത്സരമായിരുന്നു. പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 35-ാം മിനിറ്റിൽ ജൊ അരെബൊയിലൂടെ നൈജീരിയ മുന്നിൽ കടന്നു. എന്നാൽ, 48-ാം മിനിറ്റിൽ കസെമിറൊ ബ്രസീലിനെ ഒപ്പമെത്തിച്ചു.