അർജന്റീനയ്ക്ക് മിന്നും ജയം
12:09 AM Oct 14, 2019 | Deepika.com
വലൻസിയ: രാജ്യാന്തര സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കു മിന്നും ജയം. ഇക്വഡോറിനെയാണ് അർജന്റീന കീഴടക്കിയത്. ഒന്നിനെതിരേ ആറ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. ഒരു ഗോൾ സെൽഫ് ഗോളായി ഇക്വഡോർ സമ്മാനിക്കുകയും ചെയ്തു. ചിലിയും കൊളംബിയയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. കാമറൂണ്‍-ടുണീഷ്യ മത്സരത്തിലും ഗോൾ പിറന്നില്ല.