മിലാൻ: 2020 യൂറോ കപ്പ് യോഗ്യതാ ഫുട്ബോളിൽ ഗ്രൂപ്പ് ജിയിൽനിന്ന് ഇറ്റലി യോഗ്യത സ്വന്തമാക്കി. തുടർച്ചയായ ഏഴാം മത്സരത്തിലും അസൂറികൾ ജയം നേടി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇറ്റലി 2-0ന് ഗ്രീസിനെ കീഴടക്കിയതോടെയാണിത്. ജോർജിനൊ (63- പെനൽറ്റി), ബെർണാഡെച്ചി (78-ാം മിനിറ്റ്) എന്നിവരാണ് ഇറ്റലിയുടെ ഗോൾ നേട്ടക്കാർ.
ഗ്രൂപ്പ് ഐയിൽ ബെൽജിയം തുടർച്ചയായ എട്ടാം ജയം സ്വന്തമാക്കി. യോഗ്യത സ്വന്തമാക്കിക്കഴിഞ്ഞ ബെൽജിയം എവേ പോരാട്ടത്തിൽ കസാക്കിസ്ഥാനെ 2-0നു കീഴടക്കി. ഗ്രൂപ്പ് എഫിൽ എവേ പോരാട്ടത്തിൽ സ്പെയിൻ നോർവെയുമായി 1-1 സമനിലയിൽ പിരിഞ്ഞു. ഏഴ് മത്സരങ്ങളിൽ 19 പോയിന്റുമായി സ്പെയിൻ യോഗ്യതയ്ക്ക് അരികെയാണ്.
ജയം, ഇറ്റലിക്കു യോഗ്യത
12:09 AM Oct 14, 2019 | Deepika.com