ഹോക്കി: ഇന്ത്യക്കു ജയം
12:09 AM Oct 14, 2019 | Deepika.com
ജൊഹർ ബഹ്റു: സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കിയിൽ ഇന്ത്യൻ പുരുഷന്മാർക്കു ജയം. ന്യൂസിലൻഡിനെ രണ്ടിനെതിരേ എട്ട് ഗോളുകൾക്ക് ഇന്ത്യ കീഴടക്കി. ഇന്ത്യക്കായി സഞ്ജയ് (17, 22 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. ദിൽപ്രീത് സിംഗ് (ആറ്), ഷിലാനൻഡ് ലക്ര (14-ാം മിനിറ്റ്), മൻദീപ് മൊർ (22-ാം മിനിറ്റ്), സുമൻ ബെക്ക് (45-ാം മിനിറ്റ്), പ്രതാപ് ലക്ര (50-ാം മിനിറ്റ്), സന്ദീപ് ചിർമാകൊ (51-ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്.