ഇന്ത്യക്കു സമനില
12:09 AM Oct 14, 2019 | Deepika.com
തിംഫു (ഭൂട്ടാൻ): പെണ്‍കുട്ടികളുടെ സാഫ് അണ്ടർ15 ഫുട്ബോളിൽ ബംഗ്ലാദേശിനേതിരേ ഇന്ത്യക്കു സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇന്ത്യക്കുവേണ്ടി 24-ാംമിനിറ്റിൽ അമീഷ ബക്സ്ല ഗോൾ നേടിയപ്പോൾ ബംഗ്ലാദേശിനായി സപ്ന റാണി (25-ാം മിനിറ്റ്) സമനില നേടി. ഭൂട്ടാനെതിരേയും നേപ്പാളിനെതിരേയും വിജയിച്ച ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നു. ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ നാളെ നടക്കും.