ഇം​ഗ്ല​​ണ്ട് തോ​​റ്റു; ഫ്രാ​​ൻ​​സ്, പോ​​ർ​​ച്ചു​​ഗ​​ൽ ജ​​യി​​ച്ചു

11:38 PM Oct 12, 2019 | Deepika.com
പാ​​രീ​​സ്: 2020 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ൽ ഇം​ഗ്ല​ണ്ടി​​ന് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി. ഗ്രൂ​​പ്പ് എ​​യി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കാ​​ണ് ഹോം ​മ​ത്സ​ര​ത്തി​ൽ ഇം​​ഗ്ല​ണ്ടി​​നെ 2-1നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്. അ​​ഞ്ചാം മി​​നി​​റ്റി​​ൽ ഹാ​​രി കെ​​യ്ന്‍റെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ മു​​ന്നി​​ൽ​​ക​​ട​​ന്ന ശേ​​ഷ​​മാ​​യി​​രു​​ന്നു ഇം​ഗ്ല​​ണ്ടി​​ന്‍റെ തോ​​ൽ​​വി. അ​​തേ​​സ​​മ​​യം, ഫ്രാ​​ൻ​​സ്, നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ പോ​​ർ​​ച്ചു​​ഗ​​ൽ തു​​ട​​ങ്ങി​​യ​​വ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഗ്രൂ​​പ്പ് ബി​​യി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 3-0ന് ​​ല​​ക്സം​​ബ​​ർ​​ഗി​​നെ കീ​​ഴ​​ട​​ക്കി. ബെ​​ർ​​ണാ​​ഡൊ സി​​ൽ​​വ (16-ാം മി​​നി​​റ്റ്), ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (65-ാം മി​​നി​​റ്റ്), ഗോ​​ണ്‍​സാ​​ലോ ഗ്വെ​​ഡെ​​സ് (89-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ഫു​​ട്ബോ​​ൾ ക​​രി​​യ​​റി​​ൽ ക്ല​​ബ്, രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി റൊ​​ണാ​​ൾ​​ഡോ​​യു​​ടെ 699-ാം ഗോ​​ളാ​​യി​​രു​​ന്നു പി​​റ​​ന്ന​​ത്. ത​​ന്‍റെ 94-ാം രാ​​ജ്യാ​​ന്ത​​ര ഗോ​​ളാ​​ണ് ല​​ക്സം​​ബ​​ർ​​ഗി​​നെ​​തി​​രേ റൊ​​ണാ​​ൾ​​ഡോ നേ​​ടി​​യ​​ത്.

ഗ്രൂ​​പ്പ് എ​​ച്ചി​​ലെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഫ്രാ​​ൻ​​സ് മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് ഐ​​സ്‌​ല​​ൻ​​ഡി​​നെ കീ​​ഴ​​ട​​ക്കി. 66-ാം മി​​നി​​റ്റി​​ൽ ഒ​​ലി​​വ​​ർ ഗി​​റു ആ​​യി​​രു​​ന്നു ഫ്രാ​​ൻ​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.