ടോമും ശ്രീകലയും നയിക്കും
11:38 PM Oct 12, 2019 | Deepika.com
തിരുവല്ല: 70-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ ടോം ജോസ്, ആർ. ശ്രീകല എന്നിവർ നയിക്കും. ഈ മാസം 17 മുതൽ 24വരെ പാറ്റ്നയിലാണ് ചാന്പ്യൻഷിപ്പ്. ആണ്‍കുട്ടികളുടെ ടീം: ടോം ജോസ്, നോയൽ ജോസ്, ടോണി ബെന്നി, ജെറോം പ്രിൻസ്, ആരോണ്‍ വർഗീസ് ബ്ലെസൻ, സജേഷ് സജി, പ്രണവ് പ്രിൻസ്, പി. ചെറിയാൻ, അജിൻ സി. നായർ, യു. അർജുൻ, ബോണി റോയ്. പെണ്‍കുട്ടികളുടെ ടീം: ആർ. ശ്രീകല, അമീഷ ജോസ്, കൃഷ്ണപ്രിയ, ആൻ മേരി സക്കറിയ, സി.എസ്. അനു മരിയ, ലെന ഷാജു, കെ.എം. നന്ദന, പി.എസ്. ജെസി, ജോമ ജിജൊ, അക്ഷയ ഫിലിപ്പ്, ആൻ മരിയ ജോണി, സി.പി. അശ്വതി.