ന്യൂഡൽഹി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചുപേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ സംബന്ധിക്കാൻ ഇന്ത്യയുടെ ഒൗദ്യോഗിക പ്രതിനിധിസംഘം ഇന്നു വത്തിക്കാനിലേക്കു പുറപ്പെടും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കേന്ദ്രസംഘത്തിനു നേതൃത്വം നൽകും. മേഘാലയത്തിൽ നിന്നുള്ള മന്ത്രിയും സംഘത്തിലുണ്ട്. മറ്റുള്ളവരുടെ പേരുവിവരം അറിവായിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുമായും വത്തിക്കാന്റെ വിദേശകാര്യ ചുമതലയുള്ള കർദിനാളുമായും സംഘം കൂടിക്കാഴ്ച നടത്തും.