ജെഹാനാബാദ് (ബിഹാർ): മധ്യബിഹാറിലെ ജെഹാനാബാദ് നഗരത്തിലുണ്ടായ സാമുദായിക സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു.
ദുർഗാദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കിടെ ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഘർഷമേഖലയായ ജക്കർഗഞ്ചിൽനിന്ന് 12 പേരെ അറസ്റ്റ് ചെയ്തതായും പോലീസിന്റെ പരിശോധനയിൽ ചില വീടുകളിൽനിന്ന് വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.