+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം കൊ​ണ്ടു​വ​രു​മെ​ന്ന് ഹരിയാനയിൽ കോൺഗ്രസ് വാഗ്ദാനം

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ജോ​ലി​യി​ൽ സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് ഹ​രി​യാ​ന​യി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം. സ്വ​കാ​ര്യ മേ​ഖ​ല​യി​ലും സം​വ​ര​ണം ബാ​
സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം കൊ​ണ്ടു​വ​രു​മെ​ന്ന് ഹരിയാനയിൽ കോൺഗ്രസ് വാഗ്ദാനം
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ജോ​ലി​യി​ൽ സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് ഹ​രി​യാ​ന​യി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം. സ്വ​കാ​ര്യ മേ​ഖ​ല​യി​ലും സം​വ​ര​ണം ബാ​ധ​ക​മാ​ക്കു​മെ​ന്ന് പാ​ർ​ട്ടി പു​റ​ത്തി​റ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക​ട​ന പ​ത്രി​ക ഉ​റ​പ്പു ന​ൽ​കു​ന്നു. ഇ​തി​നു പു​റ​മേ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ യാ​ത്ര​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തീ​രാ​ജ് സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ത്രീസം​വ​ര​ണം 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​ന​മു​ണ്ട്. അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​ത്ത​ള്ളും. പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കും അ​തി പി​ന്നോക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 12,000 രൂ​പ വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കും. പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് 15,000 രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ്പ് തു​ക.

അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ പ​ട്ടി​കജാ​തി​ക്കാ​ർ​ക്കാ​യി ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ കു​മാ​രി ഷെ​ൽ​ജ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​തി​ർ​ന്ന നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദും വ്യ​ക്ത​മാ​ക്കി.