ജമ്മു: രംബാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു. ഇതുമൂലം 1300ൽപരം വാഹനങ്ങൾ ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. 270 കിലോമീറ്ററുള്ള ജമ്മു-ശ്രീനഗർ ദേശീയ പാത കാഷ്മീരിലേക്കുള്ള പ്രധാന പാതയാണ്. ഗതാഗത തടസം നീക്കുന്നതിനായി നാട്ടുകാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.