തൃശൂർ: കാലിക്കട്ട് സർവകലാശാല ഇന്റർസോണ്‍ നീന്തൽ ചാന്പ്യൻഷിപ്പിൽ തൃശൂർ സെന്റ് തോമസ് കോളജും സെന്റ് മേരീസ് കോളജും ചാമ്പ്യൻപട്ടം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 135 പോയിന്റ് കരസ്ഥമാക്കിയാണ് സെന്റ് തോമസ് കിരീടം ചൂടിയത്. 71 പോയിന്റോടെ തൃശൂർ കേരളവർമ കോളജ് രണ്ടാമതെത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് 145 പോയിന്റ് നേടിയപ്പോൾ രണ്ടാംസ്ഥാനം നേടിയ ചിറ്റൂർ ഗവ.കോളജിനു 37 പോയിന്റ് മാത്രമാണ് നേടാൻ സാധിച്ചത്.
സെന്റ് തോമസ്, സെന്റ് മേരീസ് ജേതാക്കൾ
12:10 AM Oct 12, 2019 | Deepika.com