ബ്രസൽസ്/ആംസ്റ്റർഡാം: 2020 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ബെൽജിയം, ക്രൊയേഷ്യ, ഹോളണ്ട് തുടങ്ങിയവയ്ക്കു വന്പൻ ജയം. റൊമേലു ലുകാക്കു 50-ാം രാജ്യാന്തര ഗോൾ നേടിയ മത്സരത്തിൽ ബെൽജിയം 9-0ന് സാൻ മറീനോയെ തകർത്തെറിഞ്ഞു. ജയത്തോടെ ബെൽജിയം 2020 യൂറോ കപ്പിനുള്ള യോഗ്യത സ്വന്തമാക്കുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഐയിൽ ബെൽജിയത്തിന്റെ ഏഴാം ജയമാണ്. ലുകാക്കു (28, 41 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി.
ഗ്രൂപ്പ് ഇയിൽ ക്രൊയേഷ്യ 3-0ന് ഹംഗറിയെ കീഴടക്കി. ലൂക്ക മോഡ്രിച്ച് (അഞ്ചാം മിനിറ്റ്), ബ്രൂണോ പെറ്റ്കോവിക് (24, 42 മിനിറ്റുകൾ) എന്നിവരാണ് ക്രൊയേഷ്യയുടെ ഗോൾ നേടിയത്. ജയത്തോടെ ക്രൊയേഷ്യ യോഗ്യതയിലേക്ക് ഒരു ചുവടുകൂടി അടുത്തു.
ഗ്രൂപ്പ് സിയിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം അവസാന 15 മിനിറ്റിൽ മൂന്ന് ഗോളടിച്ചാണ് ഹോളണ്ട് 3-1ന് നോർത്തേണ്‍ അയർലൻഡിനെ കീഴടക്കിയത്. മെംഫിസ് ഡീപെ (80, 90+4 മിനിറ്റുകൾ), ഡി ജോംഗ് (90+1-ാം മിനിറ്റ്) എന്നിവരായിരുന്നു ഹോളണ്ടിന്റെ ഗോൾ നേട്ടക്കാർ.
യൂറോ 2020: യോഗ്യത നേടി ബെൽജിയം
12:10 AM Oct 12, 2019 | Deepika.com