ഷാങ്ഹായിൽ വൻ അട്ടിമറി
12:10 AM Oct 12, 2019 | Deepika.com
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ വന്പൻ അട്ടിമറികൾ. ടൂർണമെന്റിലെ ഒന്നാം സീഡ് സെർബിയയുടെ നോവാക് ജോക്കോവിച്ചും രണ്ടാം സീഡ് സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും ക്വാർട്ടറിൽ പുറത്തായി. ജർമൻ താരം അലക്സാണ്ടർ സ്വരേവാണ് ഫെഡററെ അട്ടിമറിച്ചത്. 6-3, 6-7 (7-9), 6-3നായിരുന്നു സ്വരേവിന്റെ ജയം. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനു മുന്നിലാണ് ജോക്കോവിച്ച് കീഴടങ്ങിയത്. 3-6, 7-5, 6-3നായിരുന്നു സിറ്റ്സിപാസിന്റെ ജയം.