സംഗ്ലി/ഷോലാപുർ: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടും എൻസിപി അധ്യക്ഷൻ ശരദ് പവാറിനോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലും ഷോലാപുരിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ. കോൺഗ്രസിന്റെയും എൻസിപിയുടെയും വോട്ട് ബാങ്ക് രാഷ് ട്രീയത്തെ ഷാ കുറ്റപ്പെടുത്തി.
ആർട്ടിക്കിൾ 370 പിൻവലിച്ച നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന വലിയ കാര്യം ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞു.
ആർട്ടിക്കിൾ 370 പിൻവലിച്ച നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന വലിയ കാര്യം ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞു.