ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെതിരായ പണത്തട്ടിപ്പ് കേസിൽ കർണാടക സ്റ്റേറ്റ് അപെക്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.എൻ. രാജണ്ണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി.ശിവകുമാറിന്റെ പഞ്ചസാര കന്പനിക്കു ബാങ്ക് വൻ തുക നൽകിയതുമായി ബന്ധപ്പെട്ടാണ് ഇഡി ചോദ്യം ചെയ്തത്.