മാന്ദ്സർ: മധ്യപ്രദേശിലെ മാന്ദ്സർ പട്ടണത്തിൽ പ്രാദേശിക വിഎച്ച്പി നേതാവിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. യുവ്രാജ് സിംഗ് ചൗഹാൻ(37) ഗീതാ ഭവൻ മേഖലയിലെ ചായക്കടയിൽവച്ച് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ ചൗഹാൻ തത്ക്ഷണം മരിച്ചു.
വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ഇദ്ദേഹം. കേബിൾ ടിവി ബിസിനസ് തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണു നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തു. മുന്പ് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന ചൗഹാൻ പിന്നീട് വിഎച്ച്പിയിൽ ചേരുകയായിരുന്നു.