കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ആരാധകര്‍ക്കായി എക്സ്ക്ലൂസീവ് പെയ്ഡ് മെംബര്‍ഷിപ്പ് പ്രോഗ്രാമായ ‘കെബിഎഫ്സി ട്രൈബ്സ് പാസ്പോര്‍ട്ട്’അവതരിപ്പിച്ചു.
കെബിഎഫ്സി ട്രൈബ്സ് പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിലൂടെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകാന്‍ അവസരം ലഭിക്കും. കെബിഎഫ്സി ട്രൈബ്സ് പാസ്പോര്‍ട്ട് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന ആക്സസ് കോഡ് ഉപയോഗിച്ച് പേറ്റിയെം ഇന്‍സൈഡര്‍ (PAYTM/ Insider.in) ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആരാധകര്‍ക്ക് 999 രൂപ നിരക്കില്‍ //www.keralablastersfc.in/ എന്ന വെബ്സൈറ്റ് ലിങ്കിലൂടെ കെബിഎഫ്സി ട്രൈബ്സ് പാസ്പോര്‍ട്ട് അംഗത്വം നേടാവുന്നതാണ്.
ആരാധകർക്ക് കെബിഎഫ്സി ട്രൈബ്സ് പാസ്പോര്‍ട്ട്
11:17 PM Oct 09, 2019 | Deepika.com