സാഫ്: ഇന്ത്യക്കു വിജയത്തുടക്കം
11:17 PM Oct 09, 2019 | Deepika.com
തിംഫു (ഭൂട്ടാൻ): അണ്ടർ 15 സാഫ് കപ്പ് വനിതാ ഫുട്ബോളിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരേ നാല് ഗോളിന് നേപ്പാളിനെ കീഴടക്കി. ലിൻഡ കോം സെർടൊ (38, 56 മിനിറ്റുകൾ) ഇന്ത്യക്കായി ഇരട്ട ഗോൾ നേടി. സുമതി കുമാരി (ഏഴാം മിനിറ്റ്), പ്രിയങ്ക സുജേഷ് (66-ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗോൾ നേട്ടക്കാർ. ആതിഥേയരായ ഭൂട്ടാനെതിരേ വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.