ഉലൻ ഉദെ (റഷ്യ): ലോക വനിതാ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജമുന ബോറോയും ലോവ്ലിന ബോർഗോഹെയ്നും ക്വാർട്ടറിൽ. 54 കിലോഗ്രാം വിഭാഗത്തിലാണ് ജമുന അവസാന എട്ടിൽ ഇടംപിടിച്ചത്. 69 കിലോഗ്രാം വിഭാഗത്തിൽ ലോവ്ലിനയും ക്വാർട്ടറിലെത്തി. ഇതോടെ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തിയ ഇന്ത്യൻ താരങ്ങളുടെ എണ്ണം അഞ്ചായി.
പ്രീ ക്വാർട്ടറിൽ അഞ്ചാം സീഡ് അൾജീരിയയുടെ ഓയ്ദാദ് സ്ഫോയെ 5-0ന് അട്ടിമറിച്ചാണ് ബോറോ ക്വാർട്ടറിലെത്തിയത്. ആഫ്രിക്കൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയാണ് സ്ഫോ. 69 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സീഡായ ഇന്ത്യയുടെ ലോവ്ലീന മൊറോക്കോയുടെ ഒൗമൈമ ബെൽ അഹ്ബിബിനെ 5-0നു പ്രീക്വാർട്ടറിൽ ഇടിച്ചിട്ടു.
ജമുന, ലോവ്ലിന ക്വാർട്ടറിൽ
11:17 PM Oct 09, 2019 | Deepika.com