കണമല: നടപടികളിലൂടെ പരിഹരിക്കാവുന്ന സാങ്കേതിക സംശയങ്ങള്‍ ഊതിപ്പെരുപ്പിച്ച് വിവാദമാക്കി ഒരു നാടിനെ മൊത്തം ആശങ്കയുടെ മുള്‍മുനയിലാക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്ന് ആക്ഷേപം. പമ്പാവാലിയില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ ഈടായി നല്കി ബാങ്ക് വായ്പയും മറ്റിതര ആവശ്യങ്ങളും നടത്താന്‍ നടപടികളായിക്കഴിഞ്ഞപ്പോഴാണ് പട്ടയത്തെചൊല്ലി വിവാദമുയര്‍ന്നിരിക്കുന്നത്. ഇത് മൂലം ബാങ്കുകളും മറ്റും നിഷേധാത്മക സമീപനമാണ് കുടിയേറ്റ കര്‍ഷകരോട് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
പട്ടയം ഉള്‍പ്പെടെയുള്ള രേഖകളെല്ലാം അംഗീകരിച്ച് വായ്പകള്‍ നല്കാന് ബാങ്കുകള്‍ സന്നദ്ധരായിരുന്നു. ബാങ്കുകള്‍ പോലും ഉന്നയിക്കാത്ത സംശയങ്ങള്‍ ഉയര്ത്തിയാണിപ്പോള് ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക സമ്മേളനത്തില്‍ ഉയര്‍ന്ന പ്രസംഗത്തിലെ വാചകം ഉയര്‍ത്തിക്കാട്ടി പട്ടയങ്ങളെ സംശയദൃഷ്ടിയിലാക്കിയിരിക്കുന്നത്. നിലവിലുള്ള ഭൗതീക സ്ഥിതിയുടെ അടിസ്ഥാന രേഖകളില്‍ യാതൊരു മാറ്റവും വരുത്താതെ മുന്‍സര്‍ക്കാര്‍ പട്ടയങ്ങള്‍ നല്‍കിയത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് രാഷ്ട്രീയ കക്ഷിയുടെ സമ്മേളനത്തില്‍ പ്രസംഗത്തില്‍ ഉയര്‍ന്നത്.
എന്നാല്‍ വസ്തുതകള്‍ പരിശോധിച്ചാല്‍ നടപടികള്‍ എല്ലാം തന്നെ സുതാര്യമായിരുന്നെന്ന് വ്യക്തമാകുന്നുണ്ട്. പട്ടയമേള നടത്തി ഏയ്ഞ്ചല്‍വാലിയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്ത സമ്മേളനത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ യു.വി. ജോസ് പമ്പാവാലിയിലെ ജനങ്ങള്‍ എന്നും വനം വകുപ്പിനോട് അകമഴിഞ്ഞ നന്ദിയുള്ളവരായിരിക്കണമെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. പതിറ്റാണ്ടുകളായിട്ടും പട്ടയം കിട്ടാതിരുന്നത് വനംവകുപ്പ് ഉന്നയിച്ചുകൊണ്ടിരുന്ന തടസവാദങ്ങള്‍ മൂലമായിരുന്നുവെന്നും എന്നാല്‍ അതെല്ലാം പൂര്‍ണമായും ഒഴിവാക്കി അനുകൂല നിലപാട് സ്വീകരിച്ച് ഔദ്യോഗികമായി രേഖമൂലം വനം വകുപ്പ് അറിയിച്ചതുകൊണ്ട് മാത്രമാണ് പട്ടയം നല്കാല് കഴിഞ്ഞതെന്നും യു.വി. ജോസ് പറഞ്ഞിരുന്നു. കളക്ടര്‍ യു.വി.ജോസിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടുന്ന സംഘം ഒരാഴ്ച പ്രദേശത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് പട്ടയവിതരണത്തിന് വേണ്ടി സര്‍വേ നടപടികള്‍ പോലും ആരംഭിച്ചത്. മാസങ്ങളോളം തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥ സംഘം ഏയ്ഞ്ചല്‍വാലിയിലെ ഒരു വീട് റവന്യു ഓഫീസ് ആക്കി മാറ്റിയാണ് സര്‍വേ നടപടികള്‍ നടത്തിയത്. ഇതിനെല്ലാം ഒടുവില്‍ വനം വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നിന്നും അനുമതിയും കൂടി ലഭിച്ചതിന് ശേഷമാണ് മേള നടത്തിയത്.
അപ്പോഴെങ്ങും സംശയങ്ങള്‍ എങ്ങുനിന്നും ഉയര്‍ന്നിരുന്നില്ല.
രാജ്യത്ത് സ്വാതന്ത്യം ലഭിച്ചതിന് ശേഷം നേരിട്ട ദാരിദ്രത്തിന് തീവ്രഭക്ഷ്യോത്പാദനത്തിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ഗ്രോമോര്‍ ഫുഡ് പദ്ധതിയിലൂടെയാണ് പമ്പാവാലിയില്‍ കര്‍ഷകരെ കുടിയേറ്റി പാര്‍പ്പിച്ചത്. എന്നാല്‍ ഈ നേട്ടത്തെ സാങ്കേതിക സംശയം ഉന്നയിച്ച് വിവാദമാക്കി ഊതിപ്പെരുപ്പിച്ച് തകര്‍ക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് നാടിന്റെ സാമ്പത്തിക വളര്‍ച്ചയും ഐക്യവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.