+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ ഹിന്ദുരാഷ്‌ട്രമെന്ന് മോഹൻ ഭഗവത്

നാ​ഗ്പു​ർ: ഭാ​ര​തം ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ രാ​ഷ്‌​ട്രീ​യ സ്വ​യം സേ​വ​ക് സം​ഘം (ആ​ർ​എ​സ്എ​സ്) ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​ത്. ഇ​തി​നാ​യി ഹി​ന്ദു​ക​ൾ ഒ​ന്നി​
ഇന്ത്യ ഹിന്ദുരാഷ്‌ട്രമെന്ന്  മോഹൻ ഭഗവത്
നാ​ഗ്പു​ർ: ഭാ​ര​തം ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ രാ​ഷ്‌​ട്രീ​യ സ്വ​യം സേ​വ​ക് സം​ഘം (ആ​ർ​എ​സ്എ​സ്) ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​ത്. ഇ​തി​നാ​യി ഹി​ന്ദു​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഗ്‌​പു​രി​ലെ രേ​ഷിം​ബാ​ഗ് ഗ്രൗ​ണ്ടി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ഹ​ൻ ഭ​ഗ​വ​ത്.

രാ​ജ്യ​ത്തി​ന്‍റെ ‍‍കീ​ർ​ത്തി​ക്കാ​യി എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ശ്ര​മി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്തു സ​മാ​ധാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഹി​ന്ദു​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

എ​ല്ലാ വൈ​വി​ധ്യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ക​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്യു​ന്നു; എ​ന്നാ​ൽ എ​ല്ലാ ഭാ​ര​തീ​യ​രും ഹി​ന്ദു​ക്ക​ളാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റു മ​ത​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും ലോ​ക​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ഹൈ​ന്ദ​വ സ​ങ്ക​ല്പ​മാ​യ അ​നേ​ക​ത്വ​ത്തി​ലാ​ണ് ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. ലോ​കം കേ​ൾ​ക്കു​ന്ന​ത് ക​രു​ത്തു​ള്ള​വ​രു​ടെ ശ​ബ്ദ​മാ​ണ്. ദു​ർ​ബ​ല​നെ ആ​രും പ​രി​ഗ​ണി​ക്കി​ല്ല. ദു​ർ​ബ​ല​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും താ​ത്പ​ര്യ​മി​ല്ല.
ഇ​സ്‌​ലാം മ​തം ഇ​ന്ത്യ​യി​ലേ​ക്കു വ​ന്ന​താ​ണ്. ഇ​തി​നാ​യി യു​ദ്ധ​ങ്ങ​ളും മ​റ്റും ന​ട​ന്നു. പ​ക്ഷേ, ഹി​ന്ദു​ക്ക​ളു​ടെ ‍ഐ​ക്യം എ​ന്ന​ത് ഇ​സ്‌​ലാം വി​രു​ദ്ധ​ത​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.