ചെന്നൈ: തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി നരേന്ദ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും നടത്തുന്ന ഉച്ചകോടിക്കു മുന്നോടിയായി 10 ടിബറ്റുകാരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
42 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ 32 പേരെ വിട്ടയച്ചു. പത്തു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചകോടിക്കിടെ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ടിബറ്റൻ ആക്ടിവിസ്റ്റും പ്രമുഖ എഴുത്തുകാരനുമായ ടെൻസിൻ ടിസുൻഡ്യുവും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.