നാഗ്പുർ: ആൾക്കൂട്ട കൊലപാതകമെന്നത് പാശ്ചാത്യ നിർമിതിയാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഇത് ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വിജയദശമി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ട കൊലപാതകമെന്ന് ഇന്ത്യയിൽനിന്ന് ഉടലെടുത്ത വാക്കല്ല. വേറൊരു മതപുസ്തകത്തിൽനിന്നുണ്ടായതാണ്. നാം ഇന്ത്യക്കാർ സാഹോദര്യത്തിൽ വിശ്വസിക്കുന്നവരാണ്. ആൾക്കൂട്ട കൊലപാതരം പോലെയുള്ള വാക്കുകൾ ഇന്ത്യക്കാരിൽ അടിച്ചേൽപ്പിക്കരുത്-മോഹൻ ഭഗവത് പറഞ്ഞു.