സ്റ്റോക്ഹോം: ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള 2019-ലെ നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കുവച്ചു. അമേരിക്കക്കാരായ വില്യം കേലിൻ, ഗ്രെഗ് സെമൻസ, ബ്രിട്ടീഷുകാരനായ സർ പീറ്റർ റാറ്റ്ക്ലിഫ് എന്നിവരാണു ജേതാക്കൾ. രക്തത്തിലെ ഓക്സിജൻ ലഭ്യതയോടു കോശങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്ന കണ്ടെത്തലാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
വിളർച്ച, കാൻസർ തുടങ്ങി പല രോഗങ്ങളുടെയും ചികിത്സയ്ക്കു പുതുവഴി തുറന്നതാണ് ഇരുടെ ഗവേഷണങ്ങൾ. ബോസണിലെ ഡാന-ഫാബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായിരുന്നു കേലിൻ. സെമൻസ് ബാൾട്ടിമൂറിലെ ജോൺസ് ഹോപ്കിൻസ് മെഡിസിനിൽ ആയിരുന്നു. റാറ്റ്ക്ലിഫ് ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായിരുന്നു.
ഓക്സിജൻ ലഭ്യതയുടെ നില അനുസരിച്ച് കോശത്തിലെ ഡിൻഎയോടു ചേർന്നു പ്രവർത്തിക്കുന്ന പ്രോട്ടീൻ സംയുക്തത്തെ മനസിലാക്കിയത് സെമൻസയാണ്. എറിത്രോപോയിടിൻ എന്ന ഹോർമോൺ ഓക്സിജൻ കുറയുന്പോൾ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്നതും അദ്ദേഹം കണ്ടെത്തി. എല്ലായിനം കോശങ്ങളിലും ഓക്സിജൻ നില മനസിലാക്കി ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നുണ്ടെന്നു റാറ്റ്ക്ലിഫ് മനസിലാക്കി. കാൻസർബാധ തടയുന്ന ഒരു പ്രോട്ടീൻ ഉത്പാദിപ്പിക്കുന്ന ജനിതകഘടകം കണ്ടെത്തിയത് കേലിൻ ആണ്. വിളർച്ച രോഗത്തിനുള്ള ഒരു നവീന ഔഷധത്തിന് ഇവരുടെ ഗവേഷണങ്ങൾ വഴിതെളിച്ചു.90 ലക്ഷം ക്രോണർ (9.09 ലക്ഷം ഡോളർ, 6.45 കോടിരൂപ) ആണ് പുരസ്കാരത്തുക. ഇതു മൂന്നുപേർക്കും തുല്യമായി വീതിക്കും.