വാഷിംഗ്ടൺഡിസി: യുഎസ് ജനപ്രതിനിധി സഭാ കമ്മിറ്റി മുന്പാകെ മൊഴി നൽകുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് സ്ഥാനപതി ഗോർഡൻ സോണ്ട് ലാൻഡിനെ വൈറ്റ്ഹൗസ് വിലക്കി. ഇന്നലെ അദ്ദേഹം ഹാജരായില്ല. സിറ്റിംഗ് അംബാസഡറെന്ന നിലയിൽ വൈറ്റ്ഹൗസിന്റെ ഉത്തരവു പാലിക്കാൻ തന്റെ കക്ഷി ബാധ്യസ്ഥമാണെന്ന് സോണ്ട്ലൻഡിന്റെ അറ്റോർണി റോബർട്ട് ലസ്കിൻ പറഞ്ഞു.