വാഷിംഗ്ടൺ ഡിസി: ജമ്മു-കാഷ്മീരിൽ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന ആശയവിനിമയ നിരോധനം പിൻവലിക്കണമെന്ന് യുഎസ് കോൺഗ്രസിലെ വിദേശകാര്യ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയുടെ നടപടികൾ കാഷ്മീരി ജനതയുടെ ജീവനും ക്ഷേമത്തിനും ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചതായി കമ്മിറ്റി ട്വീറ്റ് ചെയ്തു. പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചു മുതലാണ് ഇന്ത്യ ജമ്മു കാഷ്മീരിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.