ജ​​യം, ബാ​​ഴ്സ ര​​ണ്ടാ​​മ​​ത്

11:24 PM Oct 08, 2019 | Deepika.com
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു മി​​ന്നും ജ​​യം. സെ​​വി​​യ​​യെ എ​​തി​​രി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളു​​ക​​ൾ​​ക്ക് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ബാ​​ഴ്സ ത​​ക​​ർ​​ത്തു. ലൂ​​യി​​സ് സു​​വാ​​ര​​സ് (27-ാം മി​​നി​​റ്റ്) അ​​ർ​​തു​​റൊ വി​​ദാ​​ൽ (32-ാം മി​​നി​​റ്റ്), ഒ​​സ​​മെ​​ൻ ഡെം​​ബ​​ലെ (35-ാം മി​​നി​​റ്റ്), ല​​യ​​ണ​​ൽ മെ​​സി (78-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ബാ​​ഴ്സ​​യ്ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ത​​ക​​ർ​​പ്പ​​ൻ ഫ്രീ​​കി​​ക്കി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ൾ. ഉ​​ജ്വ​​ല​​മാ​​യൊ​​രു ബൈസിക്കിൾ കിക്കിലൂ​​ടെ​​യാ​​യി​​രു​​ന്നു സു​​വാ​​ര​​സ് വ​​ല​​കു​​ലു​​ക്കി​​യ​​ത്. 87-ാം മി​​നി​​റ്റി​​ൽ റൊ​​നാ​​ൾ​​ഡോ അ​​രൗ​​ജൊ​​യും 88-ാംമി​​നി​​റ്റി​​ൽ ഡെം​​ബ​​ലെ​​യും ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ബാ​​ഴ്സ ഒ​​ന്പ​​ത് പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് റ​​യ​​ൽ വ​​യ്യ​​ഡോ​​ലി​​ഡി​​നെ​​തി​​രെ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങി. ലീ​​ഗി​​ൽ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 18 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ഒ​​ന്നാ​​മ​​താ​​ണ്. 16 പോ​​യി​​ന്‍റു​​ള്ള ബാ​​ഴ്സ ര​​ണ്ടാ​​മ​​തു​​ണ്ട്. 15 പോ​​യി​​ൻ​​റു​​ള്ള അ​​ത്‌​ല​​റ്റി​​ക്കോ​​യാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്.