മുംബൈ: ഇന്നു മുതൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ സ്മൃതി മന്ദാന ഇല്ല. പരിക്കിനെത്തുടർന്നാണ് മന്ദാനെ ടീമിനു പുറത്തായത്. പരിശീലനത്തിനിടെ ഞായറാഴ്ചയാണ് മന്ദാനയുടെ വലത് കാൽവിരലിനു പരിക്കേറ്റത്. മന്ദാനയ്ക്കു പകരം ഓൾ റൗണ്ടർ പൂജ വസ്ട്രാകർ ടീമിലെത്തി.
2018 നുശേഷം അസാമാന്യ ഫോമിലുള്ള താരമാണ് വൈസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ മന്ദാന. കഴിഞ്ഞ 18 മത്സരങ്ങളിൽ 67.86 ശരാശരിയിൽ 1018 റണ്‍സ് മന്ദാന സ്വന്തമാക്കി. രണ്ട് സെഞ്ചുറിയും 10 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരം ഇന്ന് വഡോദരയിൽ നടക്കും.
മന്ദാന ഏകദിനത്തിനില്ല
11:24 PM Oct 08, 2019 | Deepika.com