+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലേ​ക്കു പ്ര​തി​ഷേ​ധം നടത്തിയവരെ തടഞ്ഞു

ഇസ്ലാ​​​മാ​​​ബാ​​​ദ്: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു സ​​​വി​​​ശേ​​​ഷാ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന 370 ാം വ​​​കു​​​പ്പ് റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പാ​​​ക് അ​​​ധി​​​നി​​​വ
നി​യ​ന്ത്ര​ണ​രേ​ഖ​യി​ലേ​ക്കു പ്ര​തി​ഷേ​ധം നടത്തിയവരെ തടഞ്ഞു
ഇസ്ലാ​​​മാ​​​ബാ​​​ദ്: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു സ​​​വി​​​ശേ​​​ഷാ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന 370- ാം വ​​​കു​​​പ്പ് റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ൽ നി​​​ന്ന് നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി ന​​ട​​ത്തി​​യ​​വ​​രെ ത​​ട​​ഞ്ഞു.

നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ മ​​​റി​​​ക​​​ട​​​ക്ക​​​രു​​​തെ​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ ശ​​​നി​​​യാ​​​ഴ്ച മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കാ​​​ഷ്മീ​​​രി​​​ക​​​ളെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നു​​​ള്ള ​​​ഇ​​​ത്ത​​​രം ശ്ര​​​മം ഇ​​​ന്ത്യ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​മ്രാ​​​ന്‍റെ വാ​​​ദം.

മു​​​സാ​​​ഫ​​​റാ​​​ബാ​​​ദി​​​ൽ​​നി​​​ന്നാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ എ​​​ത്തി​​​യ​​​ത്. മു​​സാ​​ഫ​​റാ​​ബാ​​ദ്-​​ശ്രീ​​ന​​ഗ​​ർ ഹൈ​​വേ​​യി​​ലേ​​ക്കു മാ​​ർ​​ച്ച് ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യ്ക്ക് ആ​​റു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ ജി​​സ്കൂ​​ളി​​ൽ അ​​ധി​​കൃ​​ത​​ർ ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു. ജ​​​മ്മു കാ​​​ഷ്മീ​​​ർ ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ട് (ജെ​​​കെ​​​എ​​​ൽ​​​എ​​​ഫ്) ആണു പ്രതിഷേ ധത്തിനു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​യത്.