ദോ​​ഹ​​യി​​ലെ ഇ​​ന്ത്യ

11:56 PM Oct 06, 2019 | Deepika.com
ദോ​​ഹ: ലോ​​ക അ​​ത്‌ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്ത്യ​​ക്ക് മെ​​ഡ​​ൽ സ​​മ്മാ​​നി​​ക്കാ​​തെ ക​​ട​​ന്നു​​പോ​​യി. എ​​ന്നാ​​ൽ, 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ന് ര​​ണ്ട് താ​​ര​​ങ്ങ​​ൾ​​ക്ക് യോ​​ഗ്യ​​ത ല​​ഭി​​ച്ച​​ത് ഇ​​ന്ത്യ​​യു​​ടെ നേ​​ട്ട​​മാ​​ണ്. അ​​തി​​ൽ ഒ​​ന്ന് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ അ​​ണി​​നി​​ര​​ന്ന 4x400 മി​​ക്സ​​ഡ് റി​​ലേ​​യാ​​ണ്. മു​​ഹ​​മ്മ​​ദ് അ​​ന​​സ്, വി.​​കെ. വി​​സ്മ​​യ, ജി​​സ്ന മാ​​ത്യു, നോ​​ഹ് നി​​ർ​​മ​​ൽ ടോം ​​എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ബാ​​റ്റ​​ണ്‍ കൈ​​യി​​ലേ​​ന്തി​​യ​​ത്. ബാ​​റ്റ​​ണ്‍ കൈ​​മാ​​റ്റ​​ത്തി​​ൽ പാ​​ക​​പ്പി​​ഴ​​ക​​ൾ ഫൈ​​ന​​ലി​​ല​​ട​​ക്കം വ​​ന്ന​​ത് ഇ​​ന്ത്യ​​യു​​ടെ പ്ര​​ക​​ട​​ന​​ത്തെ ബാ​​ധി​​ച്ചു എ​​ന്ന​​താ​​ണ് വാ​​സ്ത​​വം. എ​​ന്നാ​​ൽ, ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത് അ​​ഭി​​മാ​​ന​​ക​​ര​​വും. സ​​മ​​യം മെ​​ച്ച​​പ്പെ​​ടു​​ത്തി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ഫൈ​​ന​​ലി​​ലും യോ​​ഗ്യ​​താ റൗ​​ണ്ടി​​ലും ബാ​​റ്റ​​ണേ​​ന്തി​​യ​​ത് എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

പു​​രു​​ഷ വി​​ഭാ​​ഗം 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ലാ​​ണ് ഇ​​ന്ത്യ മ​​റ്റൊ​​രു ഒ​​ളി​​ന്പി​​ക് ബ​​ർ​​ത്ത് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​വി​​നാ​​ശ് സാ​​ബ്‌ലെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്കാ​​യി ഫൈ​​ന​​ലി​​ൽ എ​​ത്തി ടോ​​ക്കി​​യോ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 8:21.37 സെ​​ക്ക​​ൻ​​ഡോ​​ടെ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ചാ​​യി​​രു​​ന്നു അ​​വി​​നാ​​ശി​​ന്‍റെ ദോ​​ഹ പ്ര​​ക​​ട​​നം.

അ​​വി​​നാ​​ശി​​ന്‍റേതു​​ൾ​​പ്പെ​​ടെ ര​​ണ്ട് ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡു​​ക​​ളും ദോ​​ഹ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നി​​ടെ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ തി​​രു​​ത്തി. വ​​നി​​താ വി​​ഭാ​​ഗം ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ അ​​നു റാ​​ണി​​യാ​​ണ് ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യ മ​​റ്റൊ​​രു താ​​രം. 62.43 മീ​​റ്റ​​റു​​മാ​​യി ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തു​​ന്ന പ്ര​​ക​​ട​​ന​​ത്തോ​​ടെ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ അ​​നു റാ​​ണി​​ക്ക് ഫൈ​​ന​​ലി​​ൽ 61.12 മീ​​റ്റ​​ർ ക​​ണ്ടെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

റി​​ലേ​​യി​​ൽ മി​​ക​​ച്ച സ​​മ​​യം

ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ​​-വ​​നി​​താ 4x400 മീ​​റ്റ​​ർ റി​​ലേ​​ക​​ളി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ഫൈ​​ന​​ൽ കാ​​ണാ​​തെ പു​​റ​​ത്താ​​യി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ സീ​​സ​​ണി​​ലെ മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ചി​​ട്ടും ജി​​സ്ന മാ​​ത്യു, എം.​​ആ​​ർ. പൂ​​വ​​മ്മ, വി.​​കെ. വി​​സ്മ​​യ, വി. ​​ശു​​ഭ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ടീ​​മി​​ന് ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടാ​​നാ​​യി​​ല്ല. 3:29:42 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഇ​​ന്ത്യ റി​​ലേ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഹീ​​റ്റ്സി​​ൽ ആ​​റാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ഇ​​ന്ത്യ.


പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടാം ഹീ​​റ്റി​​ൽ 3:03:09 സെ​​ക്ക​​ൻ​​ഡോ​​ടെ ഇ​​ന്ത്യ ഏ​​ഴാ​​മ​​ത​​ായി. നി​​ർ​​മ​​ൽ ടോം ​​നോ​​ഹ്, ജീ​​വ​​ൻ, മു​​ഹ​​മ്മ​​ദ് അ​​ന​​സ്, ജേ​​ക്ക​​ബ് എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങി​​യ​​ത്.

ഗോ​​പി 21-ാമ​​ത്

പു​​രു​​ഷ വി​​ഭാ​​ഗം മാ​​ര​​ത്ത​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ ടി. ​​ഗോ​​പി 21-ാം സ്ഥാ​​ന​​ത്ത്. 2:15.57 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഗോ​​പി മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

എ​​ത്യോ​​പ്യ​​യു​​ടെ ലെ​​ലി​​സ ദേ​​സി​​സ 2:10.40 സെ​​ക്ക​​ൻ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി. എ​​ത്യോ​​പ്യ​​യു​​ടെ മൊ​​സി​​നെ​​റ്റ് ജെ​​റേ​​മ്യോ​​യ്ക്കാ​​ണ് വെ​​ള്ളി, 2:10.44 സെ​​ക്ക​​ൻ​​ഡ്.