ഇ​​ന്ത്യ ബ​​ഹു​​ദൂ​​രം മു​​ന്നി​​ൽ

11:56 PM Oct 06, 2019 | Deepika.com
ദു​​ബാ​​യ്: ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ എ​​തി​​രാ​​ളി​​ക​​ളേ​​ക്കാ​​ൾ ഇ​​ന്ത്യ ബ​​ഹു​​ദൂ​​രും മു​​ന്നി​​ൽ. ഐ​​സി​​സി ഒ​​ന്നാം റാ​​ങ്കു​​കാ​​രാ​​യ ഇ​​ന്ത്യ ക​​ളി​​ച്ച മൂ​​ന്ന് ടെ​​സ്റ്റി​​ലും ജ​​യി​​ച്ചു. 160 പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ക്ക് ഇ​​പ്പോ​​ഴു​​ള്ള​​ത്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ര​​ണ്ട് ടെ​​സ്റ്റി​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ലും ഇ​​തി​​നോ​​ട​​കം ഇ​​ന്ത്യ ജ​​യി​​ച്ചു ക​​ഴി​​ഞ്ഞു.

ര​​ണ്ട് ടെ​​സ്റ്റ് വീ​​തം ക​​ളി​​ച്ച് 60 പോ​​യി​​ന്‍റ് വീ​​ത​​മു​​ള്ള ന്യൂ​​സി​​ല​​ൻ​​ഡും ശ്രീ​​ല​​ങ്ക​​യു​​മാ​​ണ് ഇ​​ന്ത്യ​​ക്കു പി​​ന്നി​​ൽ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ത്ത്. ഓ​​സ്ട്രേ​​ലി​​യ, ഇം​​ഗ്ല​​ണ്ട് എ​​ന്നി​​വ 56 പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്.