ശ്രീലങ്കയ്ക്കു ജയം
11:56 PM Oct 06, 2019 | Deepika.com
ലാഹോർ: പാക്കിസ്ഥാനെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കു ജയം. 64 റണ്‍സിനാണ് സന്ദർശകർ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ശ്രീലങ്ക ധനുഷ്ക ഗുണതിലക (57 റണ്‍സ്), അവിഷ്ക ഫെർണാണ്ടോ (33 റണ്‍സ്), ഭാനുക രാജപക്സ (32 റണ്‍സ്) എന്നിവരുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സ് നേടി. പാക്കിസ്ഥാന്റെ മറുപടി 17.4 ഓവറിൽ 101ൽ അവസാനിച്ചു. 25 റണ്‍സ് എടുത്ത ഇഫ്തിക്കർ അഹമ്മദാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കായി നുവാൻ പ്രദീപ്, ഇസ്രു ഉഡാന എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.