പി​​എ​​സ്ജി​​ക്കു ജ​​യം

11:56 PM Oct 06, 2019 | Deepika.com
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് ഒ​​ന്ന് ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ പി​​എ​​സ്ജി​​ക്ക് ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. ആ​​ങ്കേ​​ഴ്സി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​നാ​​ണ് പി​​എ​​സ്ജി കീ​​ഴ​​ട​​ക്കി​​യ​​ത്. പി​​എ​​സ്ജി​​ക്കാ​​യി പാ​​ബ്ലൊ സ​​രാ​​ബി​​യ (13-ാം മി​​നി​​റ്റ്), മൗ​​റൊ ഇ​​ക്കാ​​ർ​​ഡി (37-ാം മി​​നി​​റ്റ്), ഗ്യൂ​​യെ (59-ാം മി​​നി​​റ്റ്), നെ​​യ്മ​​ർ (90-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഗോ​​ൾ നേ​​ടി. പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ പു​​തി​​യ റി​​ക്രൂ​​ട്ട്മെ​​ന്‍റാ​​യി​​രു​​ന്നു സ​​രാ​​ബി​​യ.

ലീ​​ഗി​​ൽ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 21 പോ​​യി​​ന്‍റു​​മാ​​യി പി​​എ​​സ്ജി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. നാ​​ന്‍റെ​​സ് 19 പോ​​യി​​ന്‍റ്, ആ​​ങ്കേ​​ഴ്സ് 16 പോ​​യി​​ന്‍റ് എ​​ന്നി​​വ​​യാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.