+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുപ്രീംകോടതി ജഡ്ജിമാരായി നാലുപേർ സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ജ​സ്റ്റീ​സ് ഋ​ഷി​കേ​ഷ് റോ​യി അ​ട​ക്കം നാ​ലു പേ​ർ സു​പ്രീംകോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ജ​സ്റ്റീ​സു​മാ​രാ​യ കൃ​ഷ്ണ മു
സുപ്രീംകോടതി ജഡ്ജിമാരായി നാലുപേർ സത്യപ്രതിജ്ഞ ചെയ്തു
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ജ​സ്റ്റീ​സ് ഋ​ഷി​കേ​ഷ് റോ​യി അ​ട​ക്കം നാ​ലു പേ​ർ സു​പ്രീംകോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ജ​സ്റ്റീ​സു​മാ​രാ​യ കൃ​ഷ്ണ മു​രാ​രി, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​രാ​ണ് ഋ​ഷി​കേ​ഷ് റോ​യി​ക്കൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഒ​ന്നാം ന​ന്പ​ർ കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​തോ​ടെ, സു​പ്രീംകോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ അം​ഗ​സം​ഖ്യ 34 ആ​യി ഉ​യ​ർ​ന്നു.

സു​പ്രീംകോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ അം​ഗ​സം​ഖ്യ 31ൽ ​നി​ന്നു 34 ആ​ക്കി ഉ​യ​ർ​ത്താ​നു​ള്ള നി​യ​മം പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ല് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ സു​പ്രീംകോ​ട​തി ജ​ഡ്ജി​മാ​രാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തു​താ​യി ര​ണ്ട് കോ​ട​തി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ജ​ഡ്ജി​മാ​രി​ൽ ജ​സ്റ്റീ​സ് കൃ​ഷ്ണ മു​രാ​രി ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ലും ജ​സ്റ്റീ​സ് ര​വീ​ന്ദ്ര ഭ​ട്ട് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ലും ജ​സ്റ്റീ​സ് രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ ജ​സ്റ്റീ​സ് രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ലും ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യി ജ​സ്റ്റീ​സ് ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ലും ഇ​ന്ന​ലെ ആ​ദ്യ ദി​ന​ത്തി​ൽ കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു.