ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സന്ദർശിച്ചു. ഇന്നലെ രാവിലെ തിഹാർ ജയിലിലായിരുന്നു കൂടിക്കാഴ്ച. ഇതേത്തുടർന്ന് ചിദംബരത്തിന്റേതായി പുറത്തുവന്ന ട്വീറ്റിൽ, ഇരുവരുടെയും സന്ദർശനം തനിക്ക് വലിയ ആദരവായെന്നും തന്റെ പാർട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും വ്യക്തമാക്കി.
ചിദംബരത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തത്. കോണ്ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവർ കഴിഞ്ഞയാഴ്ച ജയിലിലെത്തി ചിദംബരത്തെ സന്ദർശിച്ചിരുന്നു. അതേസമയം, ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതിയിലുള്ള നടപടികൾ തുടരുകയാണ്.