ന്യൂഡൽഹി: എയർ ഇന്ത്യക്കു നഷ്ടം വരുത്തിയ കേസിൽ കോർപറേറ്റ് ഇടനിലക്കാരൻ ദീപക് തൽവാറിനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക കോടതി ജഡ്ജി അനിൽ കുമാർ സിസോദിയയ്ക്കു മുന്പാകെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ദീപക് തൽവാർ നിലവിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. കോടതി ഇതു ഒക്ടോബർ ഒന്നിനു പരിഗണിക്കും.