ഹൂസ്റ്റൺ: ഏറെ സ്വാധീനമുള്ള ഇന്ത്യൻ വംശജർ അമേരിക്കയുടെ വളർച്ചയ്ക്കു നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ച യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കാരെച്ചൊല്ലി അഭിമാനം കൊള്ളുന്നുവെന്നു പ്രഖ്യാപിച്ചു. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് യുഎസിലെ ഇന്ത്യൻ വംശജരെ അദ്ദേഹം പ്രശംസിച്ചത്.
കഠിനാധ്വാനം ചെയ്യുന്ന മിടുക്കരായ 40 ലക്ഷം ഇന്ത്യക്കാരാണു യുഎസിലുള്ളതെന്നും ഇവർ അമേരിക്കൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും നൽകുന്ന സംഭാവനകൾ അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൗരന്മാരായി നിങ്ങൾ മാറിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
പ്രസിഡന്റ് ട്രംപിനെപ്പോലെ മറ്റൊരു നല്ല സുഹൃത്ത് ഇന്ത്യക്കാർക്ക് ഒരിക്കലുമുണ്ടായിട്ടില്ലെന്നു ട്രംപ് പറഞ്ഞപ്പോൾ എൻആർജി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്ന അരലക്ഷത്തോളം പേർ ഹർഷാരവം മുഴക്കി.
നിങ്ങളോടു നന്ദിയും സ്നേഹവുമുണ്ട്. എന്റെ ഭരണകൂടം നിങ്ങൾ ഓരോരുത്തർക്കും വേണ്ടി ദിവസവും പോരാടന്നു. 2020ലെ തെരഞ്ഞെടുപ്പിൽ വൈറ്റ്ഹൗസിൽ രണ്ടാമൂഴത്തിനു ലക്ഷ്യമിടുന്ന ട്രംപ് പറഞ്ഞു. ഹൂസ്റ്റണിലും ഡാളസിലുമായി നിരവധി ഇന്ത്യൻ വംശജരായ വോട്ടർമാരുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ വംശജരുടെ ഇടയിൽ തൊഴിലില്ലായ്മ നിരക്ക് 33ശതമാനം കുറഞ്ഞു.
ടെക്നോളജി രംഗത്ത് ഏറെ പ്രാഗല്ഭ്യം തെളിയിച്ച ഇന്ത്യൻവംശജർ പുതിയ ബിസിനസ് സംരംഭങ്ങൾ നൽകി ആയിരക്കണക്കിന് സഹ അമേരിക്കൻ പൗരന്മാർക്ക് തൊഴിൽ നൽകുന്നു.