ന്യൂയോർക്ക്: ലോകസമാധാനദിനാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര യോഗ സമൂഹം ന്യൂയോർക്കിൽ സംഘടിപ്പിച്ച വിശ്വശാന്തി മഹോത്സവത്തിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിശ്വശാന്തിപത്മം പുരസ്കാരം എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറും വേൾഡ് ഫെല്ലോഷിപ് ഓഫ് ഇന്റർ റിലീജിയസ് കൗണ്‍സിൽ സെക്രട്ടറി ജനറലുമായ ഫാ. റോബി കണ്ണൻചിറയ്ക്കു സമ്മാനിച്ചു.
ആത്മീയ പാരസ്പര്യത്തിലൂടെ അന്തർദേശീയ തലത്തിൽ മതാന്തരസൗഹൃദം വളർത്തുകയും ശാന്തി പ്രസരിപ്പിക്കുകയും ചെയ്യുന്നവർക്കുള്ള പുരസ്കാരമാണിത്.
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സാന്പത്തിക സാമൂഹിക കൗണ്‍സിലായ എക്കോസോകിന്റെ അംഗീകാരം ലഭിച്ച 44 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഫാ. റോബി കണ്ണൻചിറ പുരസ്കാരം ഏറ്റുവാങ്ങി.
ചാവറ കൾച്ചറൽ സെന്ററിന് എക്കോസോക് സ്പെഷൽ കണ്‍സൾട്ടേറ്റീവ് പദവി ലഭിച്ചിരുന്നു.