ന്യൂയോർക്ക്:ന്യൂയോർക്കിലെ ട്രംപ് ടവറിലെ രണ്ടു ഫ്ളാറ്റുകളിൽ മോഷണം നടന്നു. മൂന്നരലക്ഷം ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ തസ്കരർ കവർന്നെന്ന് ഫ്ളാറ്റിലെ താമസക്കാരുടെ പരാതിയിൽ പറയുന്നു. ഈ മാസമാദ്യം നടന്ന മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ന്യുയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.