ലേ​വ​ര്‍ ക​പ്പ്: ടീം ​യൂ​റോ​പ്പ് ജേ​താ​ക്ക​ള്‍

11:32 PM Sep 23, 2019 | Deepika.com
ജ​നേ​വ: നി​ര്‍ണാ​യ​ക സിം​ഗി​ള്‍സ് മ​ത്സ​ര​ത്തി​ല്‍ ജ​യം നേ​ടി അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് ലേ​വ​ര്‍ ക​പ്പ് ടെ​ന്നീ​സി​ല്‍ ടീം ​യൂ​റോ​പ്പി​ന് ടീം ​വേ​ള്‍ഡി​നെ​തി​രേ ജ​യ​മൊ​രു​ക്കി. 13-11നാ​ണ് ടീം ​യൂ​റോ​പ്പ് ടീം ​വേ​ള്‍ഡി​നെ തോ​ല്പി​ച്ച​ത്. അ​വ​സാ​ന സിം​ഗി​ള്‍സി​ല്‍ സ്വ​രേ​വ് 6-4, 3-6, 10-4ന് ​മി​ലോ​സ് റോ​ണി​ക്കി​നെ തോ​ല്‍പ്പി​ച്ചാ​ണ് യൂ​റോ​പ്പി​ന് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം കി​രീ​ടം സമ്മാ​നി​ച്ച​ത്.

അ​വ​സാ​ന ദി​വ​സം ര​ണ്ടു സിം​ഗി​ള്‍സ് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഈ ​മ​ത്സ​ര​ങ്ങ​ള്‍ക്കു മു​മ്പ് ടീം ​വേ​ള്‍ഡ് 11-7ന് ​മു​ന്നി​ലാ​യി​രു​ന്നു. ഇ​തോ​ടെ ജോ​ണ്‍ മ​ക്ക​ന്‍‌റോ ​ന​യി​ക്കു​ന്ന ടീം ​വേ​ള്‍ഡ് ആ​ദ്യ​മാ​യി കി​രീ​ടം​ നേ​ടു​മെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ 6-4, 7-6(7-3)ന് ​ജോ​ണ്‍ ഇ​സ്‌​ന​റെ തോ​ല്പി​ച്ച് യൂ​റോ​പ്പി​ന് ആ​ശ്വാ​സം ന​ല്‍കി. അ​വ​സാ​ന സിം​ഗി​ള്‍സി​ല്‍ ബ്യോ​ണ്‍ ബോ​ര്‍ഗി​ന്‍റെ യൂ​റോ​പ്പ് ടീ​മി​ന് സ്വ​രേ​വ് ജ​യം സ​മ്മാ​നി​ച്ചു.

ഡ​ബി​ള്‍സ് മ​ത്സ​ര​ത്തി​ല്‍ ഫെ​ഡ​റ​ര്‍-​സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് സ​ഖ്യ​ത്തെ ജോ​ണ്‍ ഇ​സ്‌​ന​ര്‍-​ജാ​ക് സോ​ക് സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ടീം ​വേ​ള്‍ഡ് ലീ​ഡ് ചെ​യ്ത​ത്. അ​ടു​ത്ത സിം​ഗി​ള്‍സി​ല്‍ ഡൊ​മി​നി​ക് തീ​മി​നെ ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സ് തോ​ല്‍പ്പി​ച്ച​തോ​ടെ​യാ​ണ് ടീം ​വേ​ള്‍ഡി​ന്‍റെ കി​രീ​ട പ്ര​തീ​ക്ഷ​ക​ള്‍ ഉ​യ​ര്‍ന്ന​ത്. എ​ന്നാ​ല്‍ ഫെ​ഡ​റ​റി​ന്‍റെ ജ​യം കി​രീ​ടം നി​ര്‍ണ​യി​ക്കു​ന്ന​ത് അ​വ​സാ​ന മ​ത്സ​ര​ത്തി​ലേ​ക്കാ​ക്കി.