ആണ്‍കുട്ടികളുടെ ഫൈനലില്‍ ഷന്താള്‍ ജ്യോതി 61-38ന് ഡോണ്‍ ബോസ്കോ ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തി. ഷന്താളിനായി നിഖില്‍ തോമസ് 22 പോയിന്റും അഖില്‍ നവാബ് 17 പോയിന്റും ആല്ബിന് തോമസ് 12 പോയിന്റും നേടി മികച്ച പ്രകടനം നടത്തി.
പെണ്‍കുട്ടികളുടെ ഫൈനലില്‍ ലിറ്റില്‍ ഫ്്ളവര്‍ കൊരട്ടി 50-43ന് മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് കോട്ടയത്തെ തോല്‍പ്പിച്ചു. 18 പോയിന്റ് നേടിയ അക്ഷയ ഫിലിപ്പാണ് ലിറ്റില്‍ ഫ്ളവറിനെ കിരീടത്തിലേക്കു നയിച്ചത്. പിന്നില്‍നിന്നശേഷമാണ് ലിറ്റില്‍ ഫ്ളവറിന്റെ തിരിച്ചുവരവ്.