തൊടുപുഴ: ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ കേഡറ്റ് ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ സബ് ജൂണിയർ വിഭാഗത്തിൽ വയനാടും കേഡറ്റ് വിഭാഗത്തിൽ കണ്ണൂരും ചാന്പ്യൻമാരായി.
സബ് ജൂണിയർ വിഭാഗത്തിൽ ഇടുക്കിക്കും കേഡറ്റ് വിഭാഗത്തിൽ വയനാടിനുമാണ് രണ്ടാം സ്ഥാനം. ഡീൻ കുര്യക്കോസ് എംപി സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. ഡീൻ കുര്യാക്കോസ് എംപിയും തൊടുപുഴ മുനിസിപ്പൽ ചെയർ പേഴ്സണ്‍ ജെസി ആന്റണിയും മെഡലുകളും ട്രോഫികളും വിതരണംചെയ്തു. സംഘാടക സമിതി ചെയർമാൻ എം. മോനിച്ചൻ അധ്യക്ഷനായിരുന്നു. വൈസ്ചെയർമാൻ വി.ജി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടി എം.എസ്. പവനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. തോംസണ്‍ ജോസഫ്, ജില്ലാ യൂത്ത് വെൽഫെയർ ഓഫീസർ വി.എസ്. ബിന്ദു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗണ്‍സിലർ ഷാഹുൽ ഹമീദ്, ഖോഖോ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബാബു ആന്റണി, സെപാക് താക്കറോ അസോസിയേഷൻ പ്രസിഡന്റ് ടി.കെ. സുകു, തുടങ്ങിയവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ അംഗം ശരത് യു. നായർ നന്ദി പറഞ്ഞു.
സംസ്ഥാന ഫെൻസിംഗ്:കണ്ണൂരും വയനാടും ചാന്പ്യൻമാർ
11:19 PM Sep 23, 2019 | Deepika.com