റാഞ്ചി: ജാർഖണ്ഡിലെ ജാംഷഡ്പുരിൽ അൽ ക്വയ്ദ ഭീകരനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. മുഹമ്മദ് കല്ലിമുദ്ദീൻ മുസാഹിരിയെ ആണ് ടാറ്റാനഗർ റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. അൽ ക്വയ്ദയുടെ ഇന്ത്യയിലെ ഉപസമിതി സംഘടനയുടെ സജീവ പ്രവർത്തകനാണ് മുസാഹിരി. ജാംഷഡ്പുരിലെ മാംഗോ മേഖലയിലെ ആസാദ് നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്.