മാഞ്ചസ്റ്റർ യുണൈറ്റഡിനു തോൽവി
12:55 AM Sep 23, 2019 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തോൽവി. എവേ പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനോടായിരുന്നു മാഞ്ചസ്റ്ററിന്റെ തോൽവി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആതിഥേയർ ജയിച്ചത്. ആന്ദ്രേ യർമോളെങ്കോ (44-ാം മിനിറ്റ്), ആരോണ്‍ ക്രീസ്വെൽ (84-ാം മിനിറ്റ്) എന്നിവരായിരുന്നു വെസ്റ്റ് ഹാമിന്റെ ഗോൾ നേട്ടക്കാർ.